Posted By ashwathi Posted On

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി യുവതി ഇന്‍ഫ്‌ലുവന്‍സര്‍; ഞെട്ടിത്തരിച്ച് സമൂഹ മാധ്യമ ലോകം

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. ഫുജൈറയില്‍ ശനിയാഴ്ച രാവിലെയാണ് 37 വയസുള്ള പ്രവാസി മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിച്ചിരുന്ന കെട്ടിടത്തിന്റെ 19-ാം നിലയിലെ അപ്പാര്‍ട്ടുമെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് ഷാനിഫ ബാബു എന്ന യുവതി വീണത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
എമിറേറ്റില്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി സനൂജ് ബഷീര്‍ കോയയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ഷാനിഫ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ്. മരണസമയത്ത് മാതാവ് ദുബായില്‍ നിന്ന് യുവതിയെ കാണാന്‍ എത്തിയിരുന്നു.
‘എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല,’ അജ്ഞാതനായി തുടരാന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബ സുഹൃത്ത് പറഞ്ഞു. ‘രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്, അവളുടെ ഭര്‍ത്താവും അമ്മയും കുട്ടികളും ആ സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. ഷാനിഫ വളര്‍ന്നത് യുഎഇയിലാണ്, അവളുടെ മുഴുവന്‍ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ശനിയാഴ്ച അവളുടെ അമ്മ ദുബായില്‍ നിന്ന് അവളെ കാണാന്‍ ഫുജൈറയില്‍ എത്തിയിരുന്നു.
ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഷാനിഫയുടെ അമ്മയും ഭര്‍ത്താവും ഞായറാഴ്ച പുലര്‍ച്ചെ വരെ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. യുവതിയുടെ മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങളും പേപ്പര്‍വര്‍ക്കുകളും പൂര്‍ത്തിയാക്കാന്‍ കുടുംബത്തെ സഹായിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഷാനിഫയെ ഇവിടെയാണോ അതോ ഇന്ത്യയിലാണോ സംസ്‌കരിക്കുകയെന്ന് വ്യക്തമല്ല.
സജീവ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍
ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലും ഷാനിഫ വളരെ സജീവമായിരുന്നു, രണ്ട് പ്ലാറ്റ്ഫോമുകളിലും 90,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പമുള്ള ജീവിതത്തെക്കുറിച്ചും തമാശ റീലുകളും പതിവായി പോസ്റ്റുചെയ്തിരുന്നു. ഷാനിഫയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യാഴാഴ്ച ടിക് ടോക്കിലെ റീലായിരുന്നു ‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും.’ എന്നായിരുന്നു അതിലെ കുറിപ്പ്.
നിരവധി ഉപയോക്താക്കള്‍ ഷാനിഫയുടെ മരണത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അനുശോചന സന്ദേശങ്ങള്‍ എഴുതി. ”നിങ്ങള്‍ ഈ ഭൂമിയില്‍ ഇല്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ഷാനു,” ഒരു ഉപയോക്താവ് എഴുതി. ”യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാതെ, സോഷ്യല്‍ മീഡിയയില്‍ ചങ്ങാതിമാരായി മാറിയ ഒരാളായിരുന്നു നിങ്ങള്‍.” മറ്റൊരാള്‍ എഴുതി. ഷാനിഫയുടെ ഭര്‍ത്താവ് സനൂജ് ബാബുവാണ് ദാരുണമായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ദയവുചെയ്ത് അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക,” അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *