Posted By ashwathi Posted On

യുഎഇ: 3 ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു, 90 ശതമാനം വരെ കിഴിവ് നേടാം

ദുബായില്‍ 3 ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. മെയ് 31 മുതല്‍ ജൂണ്‍ 2 വരെയുള്ള 3 ദിവസത്തെ സൂപ്പര്‍ സെയിലില്‍ (3DSS) 2,000 ഔട്ട്ലെറ്റുകള്‍ ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യും. ഈ വാരാന്ത്യത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സൂപ്പര്‍ സെയിലില്‍ല്‍ 500 ബ്രാന്‍ഡുകള്‍ക്ക് 90 ശതമാനം വരെ കിഴിവ് ലഭിക്കും. ഫാഷനും സൗന്ദര്യവും മുതല്‍ ഇലക്ട്രോണിക്സ്, ഹോംവെയര്‍ വരെയുള്ള എല്ലാ സാധനങ്ങളിലും ഷോപ്പര്‍മാര്‍ക്ക് ഡീലുകള്‍ നേടാനാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
വിസിറ്റ് ദുബായ് പറയുന്നത് അനുസരിച്ച്, ഡിസൈനര്‍ വെയര്‍, പാദരക്ഷകള്‍, വാച്ചുകള്‍, കണ്ണടകള്‍, മേക്കപ്പ്, ഫിറ്റ്‌നസ്, വെല്‍നസ് സമ്മാനങ്ങള്‍, ഗാഡ്ജെറ്റുകള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ്, വീട്ടാവശ്യങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ ഡീലുകള്‍ ലഭ്യമാകും.
‘IKEA, Homes R Us, Watsons, FACES, Nine West, Hour Choice, Damas, Swarovski, Tommy Hilfiger, Marks & Spencer, Debenhams, H&M, Lululemon, Sun & Sand Sports, Skechers, Baby Shop, Lego, Samsung, Sharaf DG തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ വിപുലമായ സെലക്ഷനിലുടനീളം എക്‌സ്‌ക്ലൂസീവ് ഓഫര്‍ ്‌നല്‍കുമെന്ന് ഡിഎഫ്ആര്‍ഇ പ്രസ്താവനയില്‍ പറഞ്ഞു.
ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് പറയുന്നത് അനുസരിച്ച്, ഈദ് അല്‍ അദയ്ക്ക് രണ്ടാഴ്ച മുമ്പാണ് ഈ ഓഫര്‍ വരുന്നത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഈദ് അല്‍ അദ്ഹ ജൂണ്‍ 17 തിങ്കളാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. വാരാന്ത്യത്തില്‍ ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് (ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 19 ബുധനാഴ്ച വരെ) താമസക്കാര്‍ക്ക് ലഭിക്കുക. ഈദ് അല്‍ അദ്ഹയ്ക്കായി പുതിയ വസ്ത്രങ്ങള്‍, സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍, സമ്മാനങ്ങള്‍ എന്നിവ വാങ്ങാന്‍ ഇതിലൂടെ നിവാസികള്‍ക്ക് സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *