
യുഎഇയിലെ പ്രവാസിക്ക് ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുകയുടെ ഭാഗ്യ സമ്മാനം
ദുബായിലെ താമസക്കാരനായ ഇറാൻ സ്വദേശി ഹുസൈൻ അഹമ്മദ് ഹാഷിമിക്കാണ് ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് ലഭിച്ചത്. ജൂൺ മൂന്നിന് നടന്ന നറുക്കെടുപ്പിൻ്റെ 263-ാം പരമ്പരയിലാണ് ഹുസൈൻ 10 മില്യൺ ദിർഹം സമ്മാനം നേടിയത്. കഴിഞ്ഞ 20 വർഷമായി ദുബായിൽ താമസിക്കുന്ന ഹുസൈൻ സുഹൃത്തുക്കളുടെ പ്രേരണയാലാണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്. സമ്മാനത്തുക അഞ്ച് സുഹൃത്തുക്കളുമായി പങ്കിടാനാണ് സമ്മാനർഹൻ ആഗ്രഹിക്കുന്നത്. വിജയത്തിൽ വളരെ സന്തോഷവാനാണെന്നും ബിഗ് ടിക്കറ്റെടുക്കുന്നവർ വിജയിക്കുന്നത് വരെ ശ്രമിക്കണമെന്നും ഹുസൈൻ പറയുന്നു. അഞ്ച് വർഷമായി ടിക്കറ്റ് എടുക്കുന്നെന്നും ഒരിക്കൽ പോലും നറുക്കെടുപ്പിൽ വിജയിക്കാത്തതിന്റെ പേരിൽ ടിക്കറ്റെടുക്കുന്നത് നിർത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിലിൽ താൽക്കാലികമായി നിർത്തിയ ബിഗ് ടിക്കറ്റ് ഒരു മാസത്തിന് ശേഷമാണ് പ്രവർത്തനം പുനരാരംഭിച്ചത്. യുഎഇയിലെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു താൽക്കാലികമായി നിർത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)