
മാസപ്പിറ ദൃശ്യമായില്ല; ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് ഒമാൻ
ഒമാനിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു. ജൂൺ 17 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാളെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി താമസിയാതെ പ്രഖ്യാപിക്കും. പൗരൻമാരോടും താമസക്കാരോടും ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)