
യുഎഇയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച റെസ്റ്റോറന്റ് അടച്ചുപൂട്ടി
അബുദാബിയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ ദേശി പാക്ക് പഞ്ചാബ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തുകയും ശുചിത്വമില്ലായ്മയും മോശം വായുസഞ്ചാരവുമെല്ലാമാണ് ഹോട്ടൽ അടച്ചുപൂട്ടാനുള്ള കാരണം. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ)യുടേതാണ് ഉത്തരവ്. ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതുവരെ സ്ഥാപനം അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)