
യുഎഇയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എയർപോർട്ട് മാറി ആളുകളെ ഇറക്കി; വമ്പൻ പ്രതിഷേധം
യുഎഇയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എയർപോർട്ട് മാറി ആളുകളെ ഇറക്കിയതിൽ വമ്പൻ പ്രതിഷേധം. കരിപ്പൂരിൽ ഇറക്കേണ്ട വിമാനമാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറക്കിയത്. എന്നാൽ പുലർച്ചെ 2.15ന് ലാൻഡ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ
യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്തിൽ നിന്നിറങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാർ. ദുബായിൽ നിന്ന് തിരിച്ച വിമാനം കാലവസ്ഥ മോശമായതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയതെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടുവെങ്കിലും യാത്രക്കാർ അത് നിരസിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)