
യുഎഇയിൽ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു
യുഎഇയിൽ നടന്ന് പോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. കാസർകോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടിൽ ഷെഫീഖ് (38) ആണ് മരണപ്പെട്ടത്. ദുബായ് ദെയ്റയിൽ നാലുദിവസം മുമ്പായിരുന്നു അപകടം. റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് ഷെഫീഖിന് അപകടം ഉണ്ടാകുന്നത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഷെഫീഖ് മരണപ്പെട്ടത് .
യുഎഇയിലെ കാർ വാഷിങ് മേഖലയിൽ 10 വർഷത്തിലേറെയായി ജോലി ചെയ്ത് വരികയായിരുന്നു ഷെഫീഖ്. ഭാര്യ സീനത്ത് (ചെറുവത്തൂർ), മകൻ: മുഹമ്മദ് ഷഹാൻ. അടുത്തിടെയാണ് ഷെഫീഖിന്റെ സഹോദരനും ദുബായിൽ മരിച്ചത്.
ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്. കബറടക്കം ദുബായിൽ.
യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)