Posted By rosemary Posted On

ആൾക്കൂട്ടത്തിനിടയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? വായ്നാറ്റം പരിഹരിക്കാം, കാരണങ്ങളും അറിഞ്ഞിരിക്കാം

സംസാരിക്കാനൊരുങ്ങുമ്പോൾ പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് വായ്നാറ്റം. പൊതുയിടങ്ങളിലും ആൾക്കൂട്ടത്തിനിടയിലും സൗഹൃദങ്ങൾക്കിടയിലുമെല്ലാം സംസാരിക്കാതിരിക്കാനുള്ള കാരണക്കാരനായി വായ്നാറ്റം മാറുന്നുണ്ട്. വായിൽ ഉമിനീരിന്റെ പ്രവർത്തനം കുറയുകയും കീടാണുക്കളുടെ പ്രവർത്തനം വർധിക്കുന്നതുമാണ് വായ്നാറ്റത്തി​ന്റെ പ്രധാന കാരണം. ശ്വാസകോശം, ഉദരം, വൃക്ക, കരൾ എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, മോണവീക്കം, ദന്തക്ഷയം എന്നിവ വായ്നാറ്റത്തിന് കാരണമാകും. കൂടാതെ കൃത്രിമ ദന്തങ്ങൾ വൃത്തിയായി സൂക്ഷിക്കാതിരിക്കുക, വായിലുണ്ടാകുന്ന മുറിവുകൾ, ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക, നിർജലീകരണം, വെളുത്തുള്ളിപോലെ രൂക്ഷ ഗന്ധമുള്ള ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയവയും വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്.

ഇത് പരിഹരിക്കാൻ പ്രധാനമായും ദന്തശുചിത്വം പാലിക്കുക.  ദിവസവും രണ്ടുനേരം പല്ലുതേക്കുക. പല്ലുകൾ വൃത്തിയാക്കുമ്പോൾ ഡെന്റൽ ഫ്ലോസ് അല്ലെങ്കിൽ ഇന്റർഡെന്റൽ ബ്രഷ് ഉപയോഗിക്കുക. നാവ് വൃത്തിയാക്കാൻ ടം​ഗ് ക്ലീനറോ ബ്രഷോ ഉപയോ​ഗിക്കുക. ദന്തരോഗങ്ങൾ ചികിത്സിക്കുക. ധാരാളം വെള്ളംകുടിക്കുക. സിട്രസ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക. എന്നീ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അതിനുപുറമെ ഗ്രാമ്പു, ഏലയ്ക്ക, പെരുംജീരകം എന്നിവ ഇടയ്ക്ക് വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *