
യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; താപനില ഉയരും
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം ഇന്ന് യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാം. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ കൂടുതൽ മേഘങ്ങൾ കാണപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ഗസ്യുറ, മെസൈറ, അൽ ക്വാവ, റസീൻ എന്നിവിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അബുദാബിയിലും ദുബായിലും യഥാക്രമം 45 ഡിഗ്രി സെൽഷ്യസും 48 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. ദുബായിലെ ഈർപ്പ സൂചിക 60 ശതമാനം വരെയും അബുദാബിയിൽ 50 ശതമാനം വരെയും എത്തും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)