
സംസ്ഥാനത്ത് ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കൊലപ്പെടുത്തി
ഇടുക്കിയിൽ ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കാക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠത്താണ് സംഭവം നടന്നത്. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനെത്തിയതായിരുന്നു സുബിൻ. ലഹരിക്കടിമയും അക്രമകാരിയുമായ അയൽവാസി ബാബുവുമായി വാക്കുതർക്കമുണ്ടാവുകയും ഒടുവിൽ ബാബു കോടാലി കൊണ്ട് സുബിനെ വെട്ടുകയുമായിരുന്നു.
ഉടൻ തന്നെ സുബിനെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിന് ശേഷം വീട്ടിനുള്ളിൽ ഒളിച്ച ബാബുവിനെ പിടികൂടാനെത്തിയ പൊലീസിനെയും ആക്രമിച്ചു. എസ്ഐ ഉദയകുമാറിൻ്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.സുവർണഗിരി വെൺമാന്തറ ബാബുവിനെ കീഴ്പ്പെടുത്തി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)