
കൂടെയുള്ളവരെയെല്ലാം വിളിച്ചുണർത്തി രക്ഷപ്പെടാൻ വഴിയൊരുക്കി, തിരിച്ചുവരാനാകാതെ കണ്ണീരായി നൂഹ്
കുവൈറ്റിലെ തീപിടുത്തത്തിൽ കൂടെയുള്ളവർക്കെല്ലാം രക്ഷപ്പെടാൻ വഴിയൊരുക്കാൻ മുമ്പിൽ നിന്നയാളാണ് തിരൂർ സ്വദേശി നൂഹ്. എന്നാൽ സ്വയമേവ രക്ഷപ്പെടാൻ നൂഹിനായില്ല. കൂടെ താമസിച്ചവരെ അപകട വിവരം അറിയിച്ച് രക്ഷപെടാൻ നിർദ്ദേശം നൽകിയ ശേഷം നൂഹ് പുക നിറഞ്ഞിടത്ത് പെട്ടുപോവുകയായിരുന്നു. നൂഹ് വിവരം അറിയച്ചവർ രക്ഷപ്പെട്ടെങ്കിലും നൂഹ് മരണത്തിന് കീഴടങ്ങി. 11 വർഷമായി പ്രവാസിയായിരുന്നു കൂട്ടായി കോതപറമ്പ് സ്വദേശി നൂഹ്. ഹൃദ്രോഗിയായിട്ടും കടബാധ്യത മൂലമാണ് നൂഹ് പ്രവാസജീവിതം അവസാനിപ്പിക്കാതിരുന്നത്. രണ്ട് മാസം മുമ്പാണ് അവധിക്ക് ശേഷം തിരിച്ച് കുവൈറ്റിലെത്തിയത്. ഭാര്യയും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. കൂട്ടായി റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിലാണ് നൂഹിനെ ഖബറടക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)