
കുവൈറ്റിൽ വീണ്ടും തീപിടുത്തം; 7 ഇന്ത്യക്കാർക്ക് പരുക്ക്, 2 പേർ ഗുരുതരാവസ്ഥയിൽ
കുവൈറ്റിൽ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 7 ഇന്ത്യക്കാർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മെഹബൂല 106ആം സ്ട്രീറ്റിലെ ബ്ലോക്ക് ഒന്നിലാണ് തീപിടിത്തമുണ്ടായത്. രക്ഷപ്പെടാനായി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയവർക്കാണ് പരുക്കേറ്റത്. അഗ്നിശമന സേന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം മംഗഫിലുണ്ടായ തീപിടുത്തത്തിൽ മലയാളികളടക്കം 50 പേർ മരണപ്പെട്ടിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)