Posted By rosemary Posted On

നോവായി ആ മടക്കം, 9 വർഷത്തെ ശമ്പള കുടിശിക നൽകിയില്ല; മലയാളി ​ഹൃദയാഘാതം മൂലം മരിച്ചു

നിയമപോരാട്ടത്തിനൊടുവിൽ ഒമ്പത് വർഷത്തെ അധ്വാനത്തി​ന്റെ ഫലം അനുഭവിക്കാനാകാതെ കണ്ണൂർ സ്വദേശി വിടപറഞ്ഞു. ഹൃദയാഘാതം മൂലം ബക്കാലം സ്വദേശി രാജീവൻ (57) ആണ് മരിച്ചത്. ഹായിൽ സനയ്യയിൽ നീണ്ട 9 വർഷമായി സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ശമ്പളം കിട്ടാതായതോടെ രാജീവനടക്കമുള്ളവർ തൊഴിൽവകുപ്പിനെ സമീപിച്ചു. നീണ്ട വ്യവഹാരത്തിന് ശേഷം കഴിഞ്ഞ ആഴ്ച രാജീവൻ ഉൾപ്പെടെയുള്ള കമ്പനിയിലെ ജീവനക്കാർക്ക് സേവനവേതന പ്രതിഫലം നൽകണമെന്ന് വിധി വന്നു. തൊഴിലുടമ കോടതി വഴി നൽകിയ ചെക്കുമായി ബാങ്കിലെത്തിയെങ്കിലും ചെക്ക് നൽകിയ അക്കൗണ്ടിൽ പണമില്ലെന്ന വിവരം ലഭിക്കുകയായിരുന്നു.

തുടർന്ന് രണ്ട് ദിവസം മുമ്പും ബാങ്കിലെത്തി പരിശോധിച്ചപ്പോഴും പണം ലഭിച്ചില്ല. പണവുമായി നാട്ടിലെത്തി എന്തെങ്കിലും ജീവിതമാർ​ഗം കണ്ടെത്തണമെന്നായിരുന്നു രാജീവ​ന്റെ ആ​ഗ്രഹം. എന്നാൽ കഴിഞ്ഞ ദിവസം കാലത്താണ് താമസസ്ഥലത്ത് വച്ച് രാജീവന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹായിലെ കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുടുംബത്തി​ന്റെ ഏക അത്താണിയായിരുന്നു രാജീവൻ. നിയമ നടപടികൾ പൂർത്തീകരിക്കാൻ ഹായിൽ നവോദയ പ്രവർത്തകരും സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാനും ശ്രമിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *