
കുവൈറ്റ് തീപിടുത്ത ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഭരണകൂടം
കുവൈറ്റിലെ മംഗഫിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെ മരിച്ച 49 പേരുടെയും കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ അറിയിച്ചു. അതാതു രാജ്യക്കാരുടെ എംബസി മുഖേനയായിരിക്കും തുക വിതരണം ചെയ്യുക. നാല് ദിവസത്തിനുള്ളിൽ തുക നൽകും.
അപകടത്തിൽ 46 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരുമാണ് മരിച്ചത്. 48 പേരുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ബിഹാറുകാരന്റെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചിട്ടില്ല. ദുരന്തം നടന്ന ദിവസം തന്നെ നഷ്ടപരിഹാരം നൽകുമെന്ന് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് പ്രഖ്യാപിച്ചിരുന്നെങ്കിലും തുക വ്യക്തമാക്കിയിരുന്നില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)