
മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരുന്ന പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
പാലക്കാട് കാപ്പൂർ സ്വദേശി ചങ്കരത്ത് അബൂബക്കർ മകൻ അബ്ദുൽ റഷീദ് (കോയ-49) മരണപ്പെട്ടു. അൽ ഐനിലെ അൽ റായ ഹോട്ടൽ ജീവനക്കാരനായിരുന്നു. അടുത്തമാസം 17നുള്ള മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. റാസൽഖൈമയിലുള്ള മുസ്തഫ സഹോദരനാണ്. അൽഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)