Posted By ashwathi Posted On

കുത്തനെ കൂട്ടിയ വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യവുമായി പ്രവാസി സംഘടനകൾ

പ്രവാസികൾ വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് വരാനിരിക്കെ അമിത ടിക്കറ്റ് നിരക്കുകൾ ഈടാക്കി വിമാന കമ്പനികൾ. ഇതിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ രം​ഗത്ത് വന്നിട്ടുണ്ട്. ഇനിയും ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന് കെഎംസിസി വിമ‍ർശിച്ചു. വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഐസിഎഫ് ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ പുതിയ സർക്കാരും ജനപ്രതിനിധികളും എത്തിയ സാഹചര്യത്തിൽ സമ്മർദം ശക്തമാക്കുകയാണ് പ്രവാസികൾ. അവസാനിക്കാത്ത ആകാശച്ചതികൾ എന്ന പേരിലായിരുന്നു ഐസിഎഫ് യുഎഇയിൽ ജനകീയ സദസ്സുകൾ സംഘടിപ്പിച്ചത്. ദുബായ് സെൻട്രൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമുൾപ്പടെ ചർച്ചകളിൽ പങ്കെടുത്തു. ചാർട്ടേഡ് വിമാനങ്ങൾ, പുതിയ സർവ്വീസുകൾ, കപ്പൽ സർവ്വീസ് എന്നിവയുടെ സാധ്യതകളും ചർച്ചയിൽ ഉയർന്നു. വിമാന നിരക്കിനപ്പുറം ഉത്തരവാദിത്തമില്ലാത്ത വൈകലും റദ്ദാക്കലും സർവ്വീസ് വെട്ടിക്കുറയ്ക്കലുമാണ് പ്രതിഷേധത്തെ ശക്തമാക്കുന്നത്. സർക്കാരിൻ്റെ ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ തീരുമാനങ്ങൾക്കും, നിയമ നടപടികൾക്കുമാണ് സംഘടനകളുടെ ആലോചന. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Comments (0)

Leave a Reply

Your email address will not be published. Required fields are marked *