Posted By rosemary Posted On

യുഎഇയിലെ ഈ പ്രധാന റോ‍ഡുകളിൽ ഭാ​ഗിക നിയന്ത്രണം

ജൂൺ 29 ശനിയാഴ്ച മുതൽ അബുദാബിയിലെ പ്രധാന റോഡുകളിൽ ഭാ​ഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. സയീദ് ബിൻ ഷഖ്ബൗട്ട് സ്ട്രീറ്റിൽ ഭാഗികമായി അടച്ചിടുകയും എതിർവശത്തുകൂടി ​ഗതാ​ഗതം തിരിച്ചുവിടുകയും ചെയ്യും. ജൂൺ 29 ശനിയാഴ്ച രാവിലെ 12 മുതൽ ജൂലൈ 22 തിങ്കൾ വരെ നിയന്ത്രണം ഏർപ്പെടുത്തും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

അതേസമയം, ജൂൺ 29 ശനിയാഴ്ച രാവിലെ 12 മുതൽ ജൂലൈ 3 ബുധനാഴ്ച രാവിലെ 6 വരെ E11 ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ ഭാഗിക നിയന്ത്രണമുണ്ടാകും. അൽ ഷഹാമയിലേക്ക് പോകുന്ന വലത് പാത അടച്ചിടും.

അൽ കരാമ സ്ട്രീറ്റിലും ഭാഗികമായി റോഡ് അടച്ചിടും. ജൂൺ 29 ശനിയാഴ്ച രാത്രി 11.30 മുതൽ ജൂലൈ 1 തിങ്കളാഴ്ച പുലർച്ചെ 5 വരെ രണ്ട് വലത് പാതകളിലും നിയന്ത്രണമുണ്ടാകും. കൂടാതെ ഇതേ സ്ട്രീറ്റിലെ ഇടത് പാതയിൽ ജൂൺ 28 ന് രാത്രി 11 മണി മുതൽ ഭാഗികമായി അടച്ചിടൽ പ്രാബല്യത്തിൽ വന്നു. ജൂൺ 29 ശനിയാഴ്ച രാത്രി 11.30 വരെ ആയിരിക്കും നിയന്ത്രണം.

E10 ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ ജൂൺ 28 ന് രാത്രി 10 മണി മുതൽ ജൂലൈ 1 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ ഭാഗികമായി അടച്ചിടും. അബുദാബിയിലേക്കുള്ള മൂന്ന് വലത് പാതകളിലാണ് നിയന്ത്രണം. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *