
പുരസ്കാരനേട്ടവുമായി എയർലൈൻ, ടിക്കറ്റ് നിരക്കിൽ വൻ ഇളവ്
ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള ഈ വർഷത്തെ പുരസ്കാരം ഖത്തർ എയർവേസ് സ്വന്തമാക്കി. അവാർഡ് നേട്ടത്തെ തുടർന്ന് ഉപഭോക്താക്കൾക്കായി താങ്ക്യൂ എന്ന പേരിൽ പത്ത് ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ലണ്ടനിൽ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള 2024 സ്കൈ ട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് നേടിയത്. ഇത് എട്ടാം തവണയാണ് ഖത്തർ എയർവേസ് അവാർഡ് സ്വന്തമാക്കുന്നത്. സ്കൈ ട്രാക്സ് എന്ന പ്രൊമോഷൻ കോഡ് ഉപയോഗിച്ച് ഇന്നും നാളെയും ഇളവ് നേടാം. 2024 ജൂലൈ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് ഈ ഇളവുകൾ ഉപയോഗിക്കാം. ബിസിനസ് ക്ലാസിനും എക്കണോമി ക്ലാസ്സിനും ഇളവുകൾ ബാധകമായിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)