
മെട്രോയെയും ദുബായ് ഹിൽ മാളിനെയും ബന്ധിപ്പിച്ച് ബസ് സർവീസ്
ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലെ ദുബായ് ഹിൽസ് എസ്റ്റേറ്റിലേക്ക് പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കും. ദുബായ് ഹിൽസ് മാളിലേക്കുള്ള സന്ദർശകർക്ക് ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പുതിയ സേവനവും ആസ്വദിക്കാം. അതേസമയം പുതിയ സേവന സമയം ആർടിഎ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബസുകൾ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഉമ്മു സുഖീം റോഡിലൂടെ കടന്നുപോകുകയും ദുബായ് ഹിൽസ് മാൾ, ബിസിനസ് പാർക്ക്, അക്കേഷ്യ 1; പാർക്ക് ഹൈറ്റ്സ് 1, മൾബറി 1 & 2, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ദുബായ് എന്നിവിടങ്ങളിൽ നിർത്തുകയും ചെയ്യും. പുതിയ ബസ് സർവീസ് ആരംഭിച്ചതോടെ മാളിലെ ജീവനക്കാരും സന്തോഷത്തിലാണ്. ടാക്സിക്ക് പകരം ബസിലും മെട്രോയിലും യാത്ര ചെയ്യുന്നതോടെ പണം ലാഭിക്കാമെന്ന് ജീവനക്കാരും പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)