
വമ്പൻ പദ്ധതി; ദുബായിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾ കൂടി വരും
2030 ഓടെ ദുബായിൽ 32 പുതിയ മെട്രോ സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് അധികൃതർ. എമിറേറ്റിൻ്റെ എക്സിക്യൂട്ടീവ് കൗൺസിൽ ഞായറാഴ്ച ഒരു വികസന പദ്ധതിക്ക് അംഗീകാരം നൽകിയത്. വരും വർഷങ്ങളിൽ യാത്രക്കാർക്കായി കൂടുതൽ സ്റ്റേഷനുകൾ നൽകി ദുബായ് മെട്രോ സർവീസ് വിപുലീകരിക്കാൻ ഒരുങ്ങുന്നതായി അധികൃതർ വ്യക്തമാക്കി. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ പ്രവർത്തിക്കുന്ന 64 സ്റ്റേഷനുകളാണ് ഉള്ളത്. ഇത് 2030-ഓടെ 140 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള 96 സ്റ്റേഷനുകളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെയും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിൻ്റെയും കീഴിലാണ് ഈ പദ്ധതി. പൊതുഗതാഗതത്തിൻ്റെ വിഹിതം 45 ശതമാനമായി വർധിപ്പിക്കുക, കാർബൺ പുറന്തള്ളുന്നത് പ്രതിശീർഷ 16 ടണ്ണായി കുറയ്ക്കുക, നടത്തം പ്രോത്സാഹിപ്പിക്കുന്നതിന് പൊതു ഇടങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തണലുള്ള പ്രദേശങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളിൽ ചിലത്. കൂടാതെ സാമ്പത്തിക അവസരങ്ങൾ സമ്പുഷ്ടമാക്കുക, പൊതുഗതാഗത സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുക, സുസ്ഥിര ഗതാഗതത്തിൻ്റെ കാര്യക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിപ്പിക്കുകയാണ് ഇവ ലക്ഷ്യമിടുന്നത്. ഡെവലപ്പർമാർക്ക് പ്രോത്സാഹനവും, ’20 മിനിറ്റ് സിറ്റി’ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന സേവനങ്ങളും വാഗ്ദാനം ചെയ്ത് യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതി
മെട്രോ വികസന പദ്ധതിക്ക് പുറമേ, 2033 ഓടെ ദുബായിലേക്ക് 650 ബില്യൺ ദിർഹം നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിടുന്ന വിദേശ നേരിട്ടുള്ള നിക്ഷേപ വികസന പരിപാടിക്ക് കൗൺസിൽ അംഗീകാരം നൽകി. നഗരത്തിൻ്റെ പദ്ധതികളെ നേരിട്ട് പിന്തുണച്ച് 10 വർഷത്തിനുള്ളിൽ 25 ബില്യൺ ദിർഹം നിശ്ചയിച്ചാണ് ഈ സംരംഭം നടപ്പിലാക്കുക. 2033-ഓടെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഇടം നേടും. എഫ്ഡിഐ പ്രോഗ്രാം ദുബായുടെ ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, ടാലൻ്റ് പൂൾ, ആഗോള വാണിജ്യ കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിത നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്നു.
Comments (0)