
യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അൽമേരിയും സുനൈനയും വിവാഹിതരാകുന്നു? ചിത്രങ്ങൾ വൈറൽ
യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരി വിവാഹിതനാകുന്നു. നടി സുനൈനയാണ് വധു. തമിഴ് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹനിശ്ചയ വാർത്തകൾ പുറത്തുവന്നത്. വാഹമോതിരം അണിഞ്ഞുള്ള രണ്ടു കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ജൂൺ 5ന് സുനൈന ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചെങ്കിലും പ്രതിശ്രുത വരനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം, ജൂൺ 26ന് ഖാലിദ് അൽ അമേരി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സമാനമായ ഒരു ചിത്രം പങ്കിട്ടെങ്കിലും വധുവിനെകുറിച്ച് വ്യക്തമാക്കിയിരുന്നില്ല. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ‘ടർബോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്ത വിഡിയോ വൈറലായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)