
വരനെ ആവശ്യമുണ്ട്!! കണ്ടെത്താൻ സഹായിക്കണമെന്ന് സോഷ്യൽമീഡിയയിൽ അഭ്യർത്ഥിച്ച് ഗൾഫിലെ ഗായികയായ പ്രമുഖ നടി
അനുയോജ്യനായ വരനെ തേടി ഗൾഫിലെ ഗായികയായ പ്രമുഖ നടി. വരനെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സ് സഹായിക്കണമെന്നാണ് കുവൈത്തി ഗായികയും നടിയുമായ ശംസ് അൽകുവൈതിയ്യ അഭ്യർത്ഥിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്സ് പ്ലാറ്റ്ഫോമിലെയും ഫോളോവേഴ്സിനോടാണ് താരം വരനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. സ്വസ്ഥമായ കുടുംബജീവിതം നയിക്കാൻ ആഗ്രഹിക്കുന്നെന്നും താരം പറഞ്ഞു. ചിലർ നടിക്ക് സന്തോഷകരമായ കുടുംബ ജീവിതം ആശംസിച്ചപ്പോൾ മറ്റ് ചിലർ നടിയെ പരിഹസിച്ചാണ് രംഗത്തെത്തിയത്. ശംസ് ബന്ദർ നായിഫ് അൽഅസ്‌ലമി എന്നാണ് ശംസ് അൽകുവൈതിയ്യ ആദ്യം അറിയപ്പെട്ടിരുന്നത്.ശംസിന്റെ പിതാവ് സൗദി പൗരനായിരുന്നു. രണ്ടാം വയസിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ അമ്മ വീണ്ടും വിവാഹിതയായി. മാതാവിനും രണ്ടാനച്ഛനുമൊപ്പം കുവൈത്തിൽ വളർന്ന താരം 2015 ൽ സൗദി, കുവൈത്ത് പൗരത്വങ്ങൾ ഒഴിവാക്കിയിരുന്നു. നിലവിൽ സെൻറ് കിറ്റ്‌സ് ആൻഡ് നെവിസ് രാജ്യത്തെ പൗരയാണ് ശംസ് അൽകുവൈതിയ്യ.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)