
അബുദാബി ബിഗ് ടിക്കറ്റിലൂടെ കിട്ടിയ പണം തന്നിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ഭാഗ്യശാലി, വിശേഷങ്ങൾ പങ്കുവെക്കുന്നു
കഴിഞ്ഞ വർഷം മുതലാണ് ഇന്ത്യൻ പ്രവാസിയായ റെയ്‌സുർ റഹ്മാൻ ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം ആരംഭിച്ചത്. ജൂലൈ മാസത്തിലെ നറുക്കെടുപ്പിൽ അത് ഫലം കണ്ടു. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ സീരീസ് 264 ൽ ഗ്രാൻഡ് പ്രൈസായ 10 മില്യൺ ദിർഹമാണ് റഹ്മാൻ നേടിയത്. ദുബായിലെ എസ്ഐ ഗ്ലോബലിൻ്റെ സിഇഒ ആണ് റഹ്മാൻ. ഇത്തവണത്തെ ഭാഗ്യ സമ്മാനം ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് റഹ്മാൻ പറയുന്നത്. തന്റെ ജീവിതത്തിലെ പല കാര്യങ്ങളും ബുദ്ധിമുട്ടില്ലാതെ നടന്നു പോയിട്ടുണ്ട്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും, അവ തരണം ചെയ്യപ്പെട്ടു. സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ആദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ ആരംഭിച്ചത്. എന്നാൽ പലപ്പോഴും ടിക്കറ്റ് വാങ്ങുന്നതിനുള്ള പണം ആവശ്യമുള്ള ആർക്കെങ്കിലും കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നാറുപ്പോൾ പണം അത്തരത്തിൽ നൽകുകയും ടിക്കറ്റ് വാങ്ങാതിരിക്കുകയുമാണ് ചെയ്യാറ്. ജൂൺ 15ന് അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്നാണ് 078319 എന്ന നമ്പർ ടിക്കറ്റ് വാങ്ങി. ദരിദ്രരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനായി പണം ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റാരുമായും പങ്കിടുന്നില്ലെന്നും റഹ്മാൻ പറഞ്ഞു. താൻ ജീവിതത്തിൽ ചെയ്ത സത്പ്രവൃത്തികൾക്കുള്ള സർവ്വശക്തനിൽ നിന്നുള്ള പ്രതിഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
ഷോ അവതാരകരായ റിച്ചാർഡും ബൗച്രയും സമ്മാനം നേടിയ വാർത്ത അറിയിക്കാൻ ഫോൺ വിളിച്ചപ്പോൾ റഹ്മാൻ തികച്ചും ശാന്തനായിരുന്നു. എങ്ങനെയാണ് അത്തരത്തിൽ ശാന്തത കൈവിടാതെ ആകാംക്ഷഭരിതനാകാതെയിരിക്കാൻ സാധിച്ചത് എന്ന് ചോദിച്ചപ്പോൾ മൈസൂരിലെ ടിപ്പു സുൽത്താൻ കുടുംബത്തിൻ്റെ നേരിട്ടുള്ള പിൻഗാമിയാണെന്നായിരുന്നു റഹ്മാന്റെ മറുപടി. കൽക്കട്ടയിൽ ജനിച്ച റഹ്മാൻ വളർന്നത് ഡൽഹിയിലാണ്. 59 വയസിനിടെ ജീവിതത്തിൽ നിരവധി കാര്യങ്ങൾ കടന്നുപോയിട്ടുണ്ട്. എല്ലാത്തിൽ നിന്നും മനസിലാക്കിയ കാര്യം ജീവിതം പണത്തിന് പിന്നാലെ ഓടുന്നത് ആകരുത് എന്നാണ് എന്നും അദ്ദേഹം പറഞ്ഞു. വിജയിച്ച തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും അനുവദിക്കുമെന്നും ടിക്കറ്റുകൾ വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)