
യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതിനെതിരെ പ്രതിഷേധം
യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുൻകൂർ അറിയിപ്പില്ലാതെ അപ്രതീക്ഷിതമായി റദ്ദാക്കുന്നതിനെതിരെ പ്രതിഷേധവുമായി കേരള സോഷ്യൽ സെന്റർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ എയർപോർട്ടിലേക്കുള്ള നിരവധി സർവീസുകളാണ് അറിയിപ്പില്ലാതെ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ മലയാളികളടക്കമുള്ള നിരവധി പേരുടെ യാത്രകൾ അനിശ്ചിതത്വത്തിലായി. സാങ്കേതിക കാരണങ്ങളാൽ സർവീസ് റദ്ദാക്കിയാൽ ബദൽ വിമാന സർവീസ് ഏർപ്പെടുത്തണമെന്ന് കേരള സോഷ്യൽ സെന്റർ ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)