Posted By rosemary Posted On

പരിശോധിക്കാം, ദുബായ് എയർപോർട്ടിലേക്കും തിരിച്ചുമുള്ള മെട്രോ സർവീസുകളെ കുറിച്ച്

തിരക്കേറിയ ഈ യാത്രാ സീസണിൽ ദുബായ് എയർപോർട്ടിലേക്കോ അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കോ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്ന പലരെയും വലയ്ക്കുന്നത് റോഡുകളിലെ കടുത്ത ട്രാഫിക്കാണ്. റോഡിലെ തിരക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ദുബായ് മെട്രോ ഉപയോഗിക്കണമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി താമസക്കാരോടും വിനോദസഞ്ചാരികളോടും ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയാണ്. യാത്ര സു​ഗമമാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്: യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

സ്റ്റേഷനുകൾ
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കാണ് യാത്ര ചെയ്യുന്നവർക്ക്, ദുബായ് മെട്രോയിലെ രണ്ട് സ്റ്റേഷനുകൾ ഉപയോ​ഗപ്പെടുത്താം. റെഡ് ലൈനിലെ ടെർമിനൽ 1, ടെർമിനൽ 3 സ്റ്റേഷനുകൾ നിങ്ങളെ ദുബായ് എയർപോർട്ടിലേക്ക് എത്തിക്കാൻ സഹായിക്കും. ‍‍എന്നാൽ ടെർമിനൽ 2 ലേക്ക് യാത്ര ചെയ്യുന്നവർ, ഗ്രീൻ ലൈനിലെ അബു ഹെയിൽ മെട്രോ സ്റ്റേഷനിൽ ഇറങ്ങി കാബ് എടുക്കേണ്ടി വരും. ദുബായ് വേൾഡ് സെൻട്രലിന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ റെഡ് ലൈനിലെ ഇബ്ൻ ബത്തൂത്ത സ്റ്റേഷനാണ്.

സമയക്രമം
ദുബായ് മെട്രോ റെഡ് ലൈൻ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കുന്നു. ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് ദുബായ് മെട്രോ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, പൊതു അവധി ദിവസങ്ങളിൽ മെട്രോ ഓടുന്നുണ്ടോയെന്ന് മുൻകൂട്ടി പരിശോധിക്കുന്നത് നല്ലതാണ്.

ടിക്കറ്റ്
വിമാനത്താവളത്തിലോ ഏതെങ്കിലും മെട്രോ സ്റ്റേഷനിലോ സ്ഥിതി ചെയ്യുന്ന ടിക്കറ്റ് ഓഫീസുകളിൽ നിങ്ങൾക്ക് ടിക്കറ്റ് വാങ്ങാം. സ്ഥിരമായി മെട്രോ ഉപയോ​ഗിക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ നോൾ കാർഡ് വാങ്ങുന്നതാണ് നല്ലത്. നഗരത്തിൻ്റെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാനും മെട്രോയുടെ ഫസ്റ്റ് കാരിയേജിൽ ഇരിക്കാനും നിങ്ങൾക്ക് ‘ഗോൾഡ് ക്ലാസ്’ ടിക്കറ്റോ നോൾ കാർഡോ വാങ്ങാം.

ബാഗേജ് അലവൻസ്
ഹാൻഡ് ബാഗേജ് ഉൾപ്പെടെ രണ്ട് ലഗേജുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്.
ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി ആർടിഎ (റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി) വെബ്സൈറ്റ് പരിശോധിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *