
യുഎഇയിലെ പ്രമുഖ യൂട്യൂബർ ഖാലിദ് അൽ അമേരിയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് വ്യക്തത വരുത്തി സലാമ
യുഎഇയിലെ പ്രമുഖ യൂട്യൂബറും വ്ലോഗറുമായ ഖാലിദ് അൽ അമേരിയുമായുള്ള വിവാഹബന്ധത്തെ കുറിച്ച് വ്യക്തത വരുത്തി യുഎഇ സ്വദേശിനി സലാമ മുഹമ്മദ്. എമിറാത്തി അവതാരക നൂർ ആൽഡിനുമായുള്ള അഭിമുഖത്തിലാണ് വിവാഹബന്ധം മോചിപ്പിച്ചോ എന്ന കാര്യം പറഞ്ഞത്. വിവാഹത്തിന് മുമ്പ് കുടുംബത്തെ ആശ്രയിച്ച് ജീവിച്ചു. വിവാഹത്തിന് ശേഷം ഭർത്താവിനെ ആശ്രയിച്ചു. എന്നാലിപ്പോൾ സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ താൻ പുനർജനിച്ചിരിക്കുന്നു, ജീവിക്കുന്നു എന്നായിരുന്നു സലാമ പറഞ്ഞത്. തന്റെ കുട്ടികളുടെ പിതാവെന്ന നിലയിലും മുൻ ഭർത്താവ് എന്ന നിലയിലും അമേരിയുമായി ബന്ധമുണ്ടെന്നും അമേരിയുടെ സന്തോഷവും വിജയവും സങ്കടവും തന്നെ ബാധിക്കുമെന്നും സലാമ കൂട്ടിച്ചേർത്തു.

2006ലാണ് ഖാലിദ് അമേരിയും സലാമയും കണ്ടുമുട്ടുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തത്. 2007ൽ വിവാഹിതരായ ഇവർക്ക് 2 ആൺകുട്ടികളാണുള്ളത്. നിരവധി ടിക്ടോക് വീഡിയോകളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാദ്യമായാണ് സലാമ ഖാലിദുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥിരീകരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)