
യുഎഇ സമ്മർ സെയിലിനോട് അനുബന്ധിച്ച് 75 ശതമാനത്തോളം കിഴിവ്; വിശദാംശങ്ങൾ
സമ്മർ സെയിലിന് പേരുകേട്ട രാജ്യമാണ് യുഎഇ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പല നാളുകളായി വാങ്ങാൻ ആഗ്രഹിച്ചവയും, പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളും, വേനലിൽ വേണ്ട അവശ്യ വസ്തുക്കളുമെല്ലാം വാങ്ങാൻ സമ്മർ സെയിലുകൾ ഉപയോഗപ്പെടുത്താറുണ്ട്. ഷാർജയിലെ മലേഹ റോഡിൽ സ്ഥിതി ചെയ്യുന്ന ഇംപൾസ് വെയർഹൗസിൽ സമ്മർ സെയിൽ ആരംഭിച്ചുകഴിഞ്ഞു. ഹാൻഡ്‌ബാഗുകൾ, ഫാഷൻ ആക്‌സസറികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, വാച്ചുകൾ, സൺഗ്ലാസ്, ഷൂസ്, വസ്ത്രങ്ങൾ തുടങ്ങിയ ആഡംബര ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് സെയിൽ നടക്കുന്നത്. സെപ്റ്റംബർ വരെ വിവിധയിടങ്ങളിൽ 25 മുതൽ 75 ശതമാനം വരെയുള്ള കിഴിവുകളിൽ വിവിധയിടങ്ങളിൽ സമ്മർ സെയിലുകൾ നടക്കും. സ്കൂളുകൾ തുറക്കുമ്പോഴേക്കും കുട്ടികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുകളും ഉണ്ടാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)