
യുഎഇയിൽ ചൂട് 50 കടന്നു, രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്
യുഎഇയിൽ ഇപ്പോൾ താപനില കുതിച്ചുയരുകയാണ്. ഇന്നലെ സ്വീഹാനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം 3.45ന് 50.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ജൂൺ 8ന് 50.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം കേവലമുള്ള താപനില വർധനവിനെ ഹീറ്റ് വേവ് എന്ന് വിളിക്കാനാവില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ താപനില ശരാശരിയേക്കാൾ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങളുണ്ടാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സെപ്തംബറിൽ വേനൽമഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദഗ്ധർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)