Posted By rosemary Posted On

​ഗൾഫിൽ 5 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ 19കാരിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിൽ അഞ്ചുവയസുകാരനായ ബാലനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എത്യോപ്യൻ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. കഴിഞ്ഞ റമദാനിൽ സൗദി ബാലൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഗുദയാൻ അൽബലവിയെ എത്യോപ്യൻ യുവതി അലീമ ഫികാഡൊ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. സംഭവ ​ദിവസം വീട്ടിലെ ഇളയകുട്ടിയായ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയെ സ്ത്രീകളുടെ മുറിയിൽ മരപ്പെട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. മുറിയിൽ രക്തപ്പാടുകളും കണ്ടെത്തി. കുടുംബാംഗങ്ങൾ ആർക്കെതിരെയും ആരോപണമോ സംശയമോ ഉന്നയിച്ചിരുന്നില്ല. പ്രതിയെന്ന് സംശയിക്കുന്ന തരത്തിലുള്ള ലീഡുകളോ ലഭിച്ചതുമില്ല. വീട്ടിലെ സാഹചര്യവും ജോലിക്കാരെ കുറിച്ചും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് എത്യോപ്യൻ വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തിൽ കുട്ടിയുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വീട്ടുജോലിക്കാരി പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ മർദിക്കുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്നും ശരീരത്തിൽ നിന്ന് രക്തം വരാൻ തുടങ്ങിയതോടെ കുട്ടിയെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി മരപ്പെട്ടിയിൽ ഒളിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടി ഉറക്കെ കരയാനും നിലവിളിക്കാനും തുടങ്ങിയതോടെ ശ്വാസം മുട്ടിച്ച് മരപ്പെട്ടിയിൽ അടയ്ക്കുകയായിരുന്നെന്ന് യുവതി മൊഴി നൽകി. കുറ്റകൃത്യത്തിന് ശേഷം ബാലനെ അടിക്കാൻ ഉപയോ​ഗിച്ച വടി ഒളിപ്പിക്കുകയും മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തെന്ന് യുവതി കുറ്റസമ്മതം നടത്തി. മുറിയിലെ രക്തം തുണി ഉപയോ​ഗിച്ച് തുടയ്ക്കുകയും കഴുകുകയും ചെയ്തു. പിന്നീട് എല്ലാവരോടും സ്വാഭാവികമായ രീതിയിൽ പെരുമാറുകയും ചെയ്തു. സാധാരണ ചെയ്യാറുള്ള ജോലികളെല്ലാം പതിവുപോലെ ചെയ്യുകയും ചെയ്തു. അസ്വാഭാവികമായി യാതൊരു തരത്തിലുള്ള ഭാവവ്യത്യാസങ്ങൾ യുവതിയിൽ പ്രകടമായിരുന്നില്ല. ഫോറൻസിക് വിദ​ഗ്ധർ നടത്തിയ പരിശോധനയിൽ യുവതി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് 19കാരിയെ വധശിക്ഷയ്ക്ക് വിധിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *