യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണ് പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ തുടർന്നു. പുലർച്ചെ ഷാർജയിൽനിന്നെത്തിയ വിമാനം മോശം കാലാവസ്ഥയെത്തുടർന്നു കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. എട്ടരയോടെ കരിപ്പൂരിൽ തിരിച്ചെത്തിയെങ്കിലും പൈലറ്റിന്റെ ജോലിസമയം അവസാനിച്ചതിനാൽ ഉടൻ ഷാർജയിലേക്കു പുറപ്പെട്ടില്ല. ഇതിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധിച്ചു. ഭക്ഷണം കിട്ടിയില്ലെന്നും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാമിൽ നിന്നുള്ള വിമാനവും രാവിലെ മൂടൽമഞ്ഞുമൂലം കൊച്ചിയിലേക്കു തിരിച്ചുവിട്ടിരുന്നു. പിന്നീട് കരിപ്പൂരിൽ തിരിച്ചെത്തിയ വിമാനം തുടർ സർവ്വീസ് നടത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
പൈലറ്റിൻ്റെ ‘ജോലിസമയം അവസാനിച്ചു’; യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം വൈകിയത് മണിക്കൂറുകൾ
Advertisment
Advertisment