
വിമാനത്തിലും മോഷണം, 70,000ദിർഹത്തിന്റെ റോളക്സ് വാച്ച്, കാർഡിൽ നിന്ന് വൻ തുക…തുടങ്ങി മോഷണങ്ങൾ പതിവാകുന്നു
അബുദാബിയിൽ നിന്ന് ദോഹ വഴി റിയാദിലേക്കുള്ള വിമാന യാത്രയ്ക്കിടെ പാക് പൗരന് 70,000ദിർഹത്തിന്റെ റോളക്സ് വാച്ചും പണവും നഷ്ടപ്പെട്ടു. അബുദാബിയിലുള്ള കുടുംബത്തെ സന്ദർശിച്ച് മടങ്ങും വഴിയാണ് അർസലൻ ഹമീദിന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായത്. വിമാനത്തിൽ കയറിയ ഉടൻ ബാഗ് ഓവർഹെഡ് ബിന്നിൽ സൂക്ഷിച്ചു. യാത്രയിൽ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോവുകയും ചെയ്തു. കണക്ഷൻ ഫ്ലൈറ്റായിരുന്നതിനാൽ അടുത്ത എയർപോർട്ടിൽ നിന്ന് അടുത്ത വിമാനം കയറി. പതിവ് പോലെ ബാക്ക്പാക്ക് ഓവർഹെഡ് ബിന്നിൽ സൂക്ഷിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 യാത്രയ്ക്ക് ശേഷം വീട്ടിലെത്തിയതിന് ശേഷമാണ് തന്റെ രണ്ടര മണിക്കൂർ യാത്രയ്ക്കിടെ 73,000 ദിർഹം വിലയുള്ള റോളക്സ് വാച്ചും 3,000 റിയാൽ വിലയുള്ള പണവും ജിബിപി 260 (ഏകദേശം 4,000 ദിർഹം) എന്നിവയും മോഷണം പോയെന്ന് തിരിച്ചറിയുന്നത്. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടും വിമാനയാത്രയിൽ ഇത്തരത്തിലുള്ള മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. യുഎഇയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഈ വർഷം മെയ് മാസത്തിൽ റിയാദിൽ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രയിൽ ഷാർജ നിവാസിയായ മുഹമ്മദ് സൽമാൻ ലഖാനിയും മോഷണത്തിന് ഇരയായെന്ന് റിപ്പോർട്ട് ചെയ്യുന്നു. യാത്രയിൽ കാർഡുകളിലൊന്ന് മോഷണം പോവുകയായിരുന്നു. കൂടാതെ കാർഡിൽ നിന്ന് “18,803 ദിർഹം” ഇടപാട് നടത്തിയെന്നും കൂടാതെ ക്യാരി-ഓൺ ബാഗ് പരിശോധിച്ചപ്പോൾ കാർഡിന് പുറമെ 1,900 ഡോളറും നഷ്ടമായെന്ന് കണ്ടെത്തുകയായിരുന്നു. മോഷണം എയർലൈനിൽ റിപ്പോർട്ട് ചെയ്തപ്പോൾ, എല്ലാ ഉപഭോക്താക്കൾക്കും അവരുടെ സ്വകാര്യ സ്വത്തുക്കളിന്മേൽ ഉത്തരവാദിത്തമുണ്ട്, അവർ വിമാനത്തിൽ കയറുമ്പോൾ യാത്രക്കാർ തന്നെ തങ്ങളുടെ വസ്തുക്കൾ സംരക്ഷിക്കേണ്ടതുണ്ട് എന്നായിരുന്നു മറുപടി. ഇത്തരം സംഭവങ്ങൾ മോഷണസംഘങ്ങൾ ഏകോപിതമായാണ് നടത്തുന്നതെന്ന് യുഎഇ ആസ്ഥാനമായുള്ള മുൻ ക്യാബിൻ ക്രൂ അംഗം ഭാവിക ഖത്രി പറയുന്നു. രാത്രി സമയങ്ങളിലാണ് മോഷണസംഭവങ്ങൾ നടക്കുന്നത്. രാത്രി ഫ്ലൈറ്റുകളിൽ ലൈറ്റുകൾ ഓഫ് ആക്കിയതിന് ശേഷം ആളുകളിൽ പലരും ഉറങ്ങുകയും കാബിൻ ക്രൂ അംഗങ്ങൾ അവരുടെ ഏരിയയിലേക്ക് പിൻവാങ്ങുകയും ചെയ്യുമ്പോഴാണ് മോഷണ സംഘങ്ങൾ പ്രവർത്തനസജ്ജമാകുന്നത്. ഏകദേശം 3-4 വർഷങ്ങൾക്ക് മുമ്പ്, ഏകദേശം 16-17 മണിക്കൂർ യാത്ര നടന്നിരുന്ന ഒരു പ്രത്യേക റൂട്ടിൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെന്ന് ഭാവിക ഖത്രി പറഞ്ഞു. സംഘത്തിലുള്ളവർ ഒരുമിച്ചായിരിക്കുകയില്ല വിമാനത്തിൽ ഇരിക്കുന്നത്. വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും ഇരിക്കുക. ഒരാൾ തന്റെ എന്തെങ്കിലും വസ്തു കാണുന്നില്ലെന്ന് നടിക്കും, അത് അന്വേഷിക്കും. അപ്പോഴായിരിക്കും സംഘത്തിലെ മറ്റൊരു അംഗം ഇയാളെ സഹായിക്കാനായി രംഗത്തെത്തുന്നത്. തുടർന്ന് സംഘാംഗങ്ങൾ വ്യത്യസ്ത ഹാറ്റ് റാക്കുകൾ തുറന്ന് പരിശോധിക്കുകയും ബാഗുകൾ, ചെറിയ പേഴ്‌സുകൾ, ലഗേജുകൾ എന്നിവയിൽ നിന്ന് അവർക്ക് കൈക്കലാക്കാവുന്നത് എടുക്കുകയും ചെയ്യുമായിരുന്നെന്ന് ഖത്രി വിശദീകരിച്ചു.

മോഷണം സംശയിക്കുന്നുണ്ടോ? നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും
“വിമാനത്തിലിരിക്കെ തങ്ങൾ മോഷണത്തിന് ഇരയായതായി ഒരു യാത്രക്കാരൻ മനസ്സിലാക്കിയാൽ, അവർ ആദ്യം കാബിൻ ക്രൂവിനെ വിവേകത്തോടെ അറിയിക്കണം. അത്തരം സാഹചര്യങ്ങൾ ശാന്തമായും പ്രൊഫഷണലായും കൈകാര്യം ചെയ്യാൻ ക്യാബിൻ ക്രൂവിന് പരിശീലനം നൽകിയിട്ടുണ്ട്,” എന്ന് മെയ്റ ടൂർസിൻ്റെ സ്ഥാപകനും സിഇഒയുമായ മനോജ് തഹേലാനി പറയുന്നു. അതേസമയം വിമാനം ലാൻഡ് ചെയ്തതിന് ശേഷം അധികാരികളെ എത്രയും വേഗം വിവരമറിയിക്കുകയും വേണം. കാർഡുകൾ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ബ്ലോക്ക് ചെയ്യുകയും ഓൺലൈനിൽ റിപ്പോർട്ട് ചെയ്യുകയും വേണം.
Comments (0)