
യുഎഇയിൽ 10 ലക്ഷം ദിർഹം വിലമതിക്കുന്ന 1800 ലാപ്ടോപ്പുകൾ മോഷ്ടിച്ച സംഘം പിടിയിൽ
യഎഇയിൽ 10 ലക്ഷം ദിർഹം വിലമതിക്കുന്ന 1,840 ലാപ്ടോപ്പുകൾ മോഷ്ടിച്ച നാല് അറബികളുടെ സംഘം പിടിയിൽ. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് ഷാർജ പൊലീസ് പ്രതികളെ പിടികൂടിയത്. ലാപ്ടോപ്പുകളുമായി യാത്ര ചെയ്യുകയായിരുന്ന ട്രാൻസ്പോർട്ട് സർവീസ് കമ്പനിയിലെ ജീവനക്കാരനെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് നാലംഗ സംഘം തടഞ്ഞുനിർത്തിയായിരുന്നു മോഷണം നടത്തിയത്. സെൻട്രൽ ഓപ്പറേഷൻ റൂമിൽ മോഷണം റിപ്പോർട്ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് ഷാർജ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)