Advertisment

വിമാനടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് എയർലൈനുകളുടെ സമ്മർ സെയിൽ; വിശദാംശങ്ങൾ

Advertisment

അവിശ്വസനീയമായ യാത്രാ ഡീലുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള വർഷത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് വേനൽക്കാലം. കാരണം, എമിറേറ്റ്‌സ്, എയർ അറേബ്യ, എത്തിഹാദ് എയർവേയ്‌സ് എന്നീ മൂന്ന് പ്രധാന എയർലൈനുകളും നിങ്ങളുടെ സ്വപ്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് വൻ കിഴിവുകൾ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇപ്പോൾ യുഎഇയിൽ അനുഭവപ്പെടുന്ന ചൂടിൽ നിന്ന് രക്ഷനേടാനോ വർഷാവസാനം യാത്ര ചെയ്യാനോ നിങ്ങൾ പദ്ധതിയിടുന്നുണ്ട് എങ്കിൽ ഓഫറുകൾ ഉപയോ​ഗപ്പെടുത്താവുന്നതാണ്.

Advertisment

2025 ജനുവരി 31 വെള്ളിയാഴ്ച വരെ എമിറേറ്റ്സിൽ ‘ഫ്ലൈ നൗ, പേ ഡൗൺ ദ ലൈൻ’ സ്കീമിലൂടെ നിശ്ചിത ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3 പ്രതിമാസ തവണകളിൽ പൂജ്യം ക്രെഡിറ്റിൽ ടിക്കറ്റിനായി പണമടയ്ക്കാം. നിങ്ങൾ ദുബായിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, അറ്റ്ലാൻ്റിസ് ദി പാമിലെ അക്വാവെഞ്ചർ വാട്ടർപാർക്ക് ഉൾപ്പെടെ ദുബായിലെ ഏറ്റവും വലിയ ആകർഷണങ്ങൾ ആസ്വ​ദിക്കാം. 2024 സെപ്റ്റംബർ 30 ബുധനാഴ്ച വരെ അധിക കിഴിവുകൾ നേടുന്നതിന്, യുഎഇ ബോർഡിംഗ് പാസ് ഉപയോഗിക്കാം.

ഷാർജ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ, എയർ അറേബ്യ ഈ വേനൽക്കാലത്ത് നിങ്ങൾക്ക് 169 ദിർഹം വരെ കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഡൽഹി, മുംബൈ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 169 ദിർഹം മുതൽ യാത്ര ചെയ്യാം. ഒമാനിലെ മസ്‌കറ്റ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾക്ക് എയർപോർട്ട് നികുതി ഒഴികെ, സർചാർജുകൾ ഉൾപ്പെടെ 199 ദിർഹം മാത്രമാണ് വരുന്നത്. ഓഫറുകൾ അറിയാൻ; Big Sale On Small Fares | Air Arabia

Advertisment

ഇത്തിഹാദ് എയർവേയ്‌സ് അടുത്തിടെ ഒരു ഫ്ലാഷ് സെയിൽ ആരംഭിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇകോണമിയിൽ പത്ത് ശതമാനം വരെയും ബിസിനസ് ക്ലാസിൽ അഞ്ച് ശതമാനവും ഇത്തിഹാദ് എയർവേയ്‌സ് ഇളവ് അനുവദിക്കുന്നുണ്ട്. രാജ്യത്തേക്ക് പഠനത്തിനായി വരുന്നവരോ തിരിച്ച് പോകുന്നവരോ ആയ വിദ്യാർത്ഥികൾക്കാണ് ഇത് ഉപയോ​ഗപ്പെടുത്താനാവുക. വിദ്യാർത്ഥിക്ക് ഇ​ന്റർനാഷണൽ ഐഡിയും ഇത്തിഹാദ് ഗസ്റ്റ് അംഗമായി സൈൻ അപ്പ് ചെയ്‌തിരിക്കുകയും വേണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group