Posted By ashwathi Posted On

യുഎഇയിൽ നിന്ന് നാട്ടിലേക്കോ, തിരിച്ചോ യാത്ര ചെയ്യുന്ന പ്രവാസികളടക്കം അറിഞ്ഞിരിക്കേണ്ട പ്രത്യേക അറിയിപ്പ്

യുഎഇയിൽ നിന്ന് നാട്ടിലേക്കോ, തിരിച്ചോ യാത്ര ചെയ്യുന്നവർ കൈവശം 60,000 ദിർഹത്തിന് (13.68 ലക്ഷം രൂപ) മുകളിൽ മൂല്യമുള്ള വസ്തുക്കളുണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്ന് അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇത്തരത്തിൽ അറിയിക്കാതെയിരുന്നാൽ ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയിയിലെ വിവിധ വിമാനത്താവളങ്ങൾ വഴിയോ തുറമുഖങ്ങൾ വഴിയോ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ 60,000 ദിർഹത്തിന് മുകളിൽ മൂല്യമുള്ള കറൻസികൾ, ആഭരണങ്ങൾ എന്നിവ കൈവശമുണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. ഇത്തരം സാഹചര്യത്തിൽ പിടിക്കപ്പെട്ടാൽ മൂന്നുമാസം വരെ തടവും അര ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്‌മെന്റിൻ്റെ സഹകരണത്തോടെ ആരംഭിച്ച അത്യാധുനിക ഇലക്ടോണിക് സംവിധാനമായ ‘അഫ്‌സ’യിലൂടെയാണ് പരിശോധന നടത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി യാത്രക്കാരുടെയും അവരുടെ പണത്തിൻ്റെയും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിൻ്റെ നിയമങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ മുന്നറിയിപ്പെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

അതേസമയം, 18 വയസ്സിന് മുകളിലുള്ള ഓരോ കുടുംബാംഗത്തിനും 60,000 ദിർഹം വരെ മൂല്യമുള്ള കറൻസിയോ ആഭരണങ്ങളോ അധികൃതരെ അറിയിക്കാതെ കൊണ്ടുപോകാനും കൊണ്ടുവരാനും അവകാശമുണ്ട്. 18 വയസ്സിന് താഴെയുള്ളവർ കൊണ്ടുപോകുന്ന വസ്തുക്കളുടെ മൂല്യം ഒപ്പമുള്ള മുതിർന്ന യാത്രക്കാരന്റേതിനോട് ചേർക്കും. അങ്ങനെ രണ്ടുപേരുടെയും കൈവശമുള്ളത് ഒരുമിച്ചു ചേർത്താൽ 60,000 ദിർഹത്തിൽ കൂടരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ കൂടുതലാകുന്ന പക്ഷം അക്കാര്യം അധികൃതർക്കു മുൻപാകെ വെളിപ്പെടുത്തണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *