
അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ അബുദാബിയിൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ
അബുദാബിയിൽ അനധികൃത പാർക്കിംഗ് കുറയ്ക്കാനും നഗരത്തിന്റെ സുരക്ഷ മെച്ചപ്പെടുത്താനുമായി പുതിയ പെയ്ഡ് പാർക്കിംഗ് സർവീസുകൾ ആരംഭിക്കും. ഈ മാസം 29 മുതൽ ഖലീഫ കൊമേഴ്‌സ്യൽ ഡിസ്ട്രിക്റ്റ്, ഖലീഫ സിറ്റിയിലെ ഇത്തിഹാദ് പ്ലാസ എന്നീ രണ്ട് മേഖലകളിൽ പണമടച്ചുള്ള പാർക്കിംഗ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മവാഖിഫ് സേവനത്തിനുള്ള തയ്യാറെടുപ്പിനായി ഇൻഫ്രാസ്ട്രക്ചർ വർക്കുകളും ദിശാസൂചനകളും സ്ഥാപിച്ചിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ അധികൃതർ വ്യക്തമാക്കി. അനധികൃത പാർക്കിംഗ് കുറയ്ക്കുന്നതിലൂടെ സുരക്ഷയ്ക്കൊപ്പം നഗരത്തിന്റെ ദൃശ്യഭംഗി നിലനിർത്താനും സാധിക്കുമെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)