
യുഎഇയിലേക്ക് ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുള്ള പുതിയ വിമാന സർവീസുകൾ ഉടൻ
ദക്ഷിണേന്ത്യയിൽ നിന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് പുതുതായി നാല് വിമാന സർവീസുകൾ ആരംഭിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള സർവീസുകൾ ഇൻഡിഗോയാണ് വിപുലീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ബാംഗ്ലൂരിൽ നിന്ന് അബുദാബിയിലേക്ക് ആഴ്ചയിൽ ആറ് തവണ സർവീസുണ്ടാകും. ഓഗസ്റ്റ് 9 മുതൽ മംഗലാപുരത്ത് നിന്ന് അബുദാബിയിലേക്ക് പ്രതിദിനവും വിമാന സർവീസുണ്ടായിരിക്കും. 10 മുതൽ കോയമ്പത്തൂരിൽ നിന്ന് മൂന്ന് ഫ്ലൈറ്റുകളും തിരുച്ചിറപ്പിള്ളിയിൽ നിന്ന് 11 മുതൽ ആഴ്ചയിൽ നാല് സർവീസുകളുമുണ്ടായിരിക്കും. വിമാന സർവീസുകൾ ഇൻഡിഗോയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. വിമാന സർവീസുകൾ വിപുലീകരിച്ചതോടെ ഇപ്പോൾ ഇന്ത്യയിലെ 13 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് ആഴ്ചയിൽ 89 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നുണ്ടെന്ന് ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)