ഓഗസ്റ്റ് മാസത്തിൽ നടന്ന ബിഗ് ടിക്കറ്റ് സീരീസ് 265 നറുക്കെടുപ്പിൽ വിജയിയായത് ഇന്ത്യക്കാരനായ പ്രവാസി തുഷാർ ദേശ്കറാണ്. ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹമാണ് തുഷാർ സ്വന്തമാക്കിയത്. രണ്ട് വർഷമായി സ്ഥിരമായി ടിക്കറ്റ് വാങ്ങാറുണ്ടെന്ന് തുഷാർ പറയുന്നു. ഇത്തവണ ഓൺലൈനായി ബിഗ് ടിക്കറ്റ് ബൈ 2 ഗെറ്റ് 1 പ്രൊമോഷൻ ഉപയോഗിച്ചായിരുന്നു ടിക്കറ്റ് വാങ്ങിയത്. സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ തന്നെ ഭാഗ്യവും തുഷാറിനെ തേടിയെത്തി. അബുദാബിയിൽ ടെക്നിക്കൽ കൺസൾട്ടന്റായാണ് തുഷാർ ജോലി ചെയ്യുന്നത്. സ്വയം വിശ്വസിക്കുക, നിങ്ങൾക്ക് എന്താണോ ജീവിതത്തിൽ ആവശ്യം, അത് ജീവിതം നൽകും എന്നാണ് തുഷാർ തനിക്ക് വന്നുചേർന്ന ഭാഗ്യത്തെ കുറിച്ച് പറയുന്നത്. സമ്മാനത്തുക നാല് സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കുമെന്ന് തുഷാർ പറയുന്നു. സെപ്റ്റംബർ മൂന്നിനാണ് അടുത്ത ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ നടക്കുക. ഗ്രാൻഡ് പ്രൈസായി ഒരാൾക്ക് 15 മില്യൺ ദിർഹം നേടാം. ക്യാഷ് പ്രൈസ് ടിക്കറ്റെടുക്കുന്നവരിൽ നിന്നും തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും പങ്കാളിയാകാം. ഒരാൾക്ക് 50,000 ദിർഹം നറുക്കെടുപ്പിൽ നേടാം. കൂടാതെ പത്ത് ഭാഗ്യശാലികൾക്ക് അടുത്ത ലൈവ് ഡ്രോയിൽ ഒരു 1,00,000 ലക്ഷം ദിർഹം നേടാം. ഇതിന് പുറമേ ഇതേ നറുക്കെടുപ്പിൽ തന്നെ 325,000 ദിർഹം മൂല്യമുള്ള പുത്തൻ റേഞ്ച് റോവർ വെലാറും സ്വന്തമാക്കാനും അവസരമുണ്ട്. ഓൺലൈനായി ടിക്കറ്റുകളെടുക്കുമ്പോൾ വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
സ്ഥിരമായി അബുദാബി ബിഗ് ടിക്കറ്റെടുത്തിരുന്ന തുഷാറിനെ തേടി ഞെട്ടിക്കുന്ന ഭാഗ്യസമ്മാനമെത്തിയത് സൗജന്യ ടിക്കറ്റിലൂടെ
Advertisment
Advertisment