സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് അബൂഅരീശിനെയും സ്വബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് പാലം തകർന്നുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സൗദി പൗരനും മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മക്കളും കാറിലുണ്ടായിരുന്നു. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. മലവെള്ളപ്പാച്ചിലിൽ തകർന്ന പാലത്തിന്റെ കൂറ്റൻ സ്ലാബ് കാറിന്റെ മുൻവശത്ത് പതിക്കുകയായിരുന്നു. മറ്റൊരു കാറും പാലത്തിൽ അപകടത്തിൽ പെട്ടിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നവർക്കും പരുക്കേറ്റിട്ടുണ്ട്. ശക്തമായ മഴയിൽ ജിസാനിലെ മെയിൻ റോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ ഒഴുക്കിൽപ്പെട്ടു. കണ്ടുനിന്നവർക്ക് പോലും വാഹനത്തിലുള്ളവരെ രക്ഷിക്കാനായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
കനത്തമഴ; ജിസാനിൽ പാലം തകർന്ന് കാറിന് മുകളിലേക്ക് വീണു, രണ്ട് മരണം
Advertisment
Advertisment