Posted By rosemary Posted On

ദുബായിലെ 4 മേഖലകളിലെ പരമ്പരാ​ഗത ബസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കും

ദുബായ് നഗരത്തിലുടനീളമുള്ള നാല് പ്രദേശങ്ങളിലെ പരമ്പരാഗത ബസുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുകയും അവയ്ക്ക് പകരം ഇലക്ട്രിക് ബസുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് ക്ലീൻ എനർജി പദ്ധതിക്ക് അനുസൃതമായി 2050 ഓടെ ഇലക്ട്രിക് ബസുകൾ ക്രമേണ അവതരിപ്പിക്കുകയും മുഴുവൻ വാഹനവ്യൂഹത്തെയും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അതിനായി 40 ഇലക്ട്രിക് ബസുകൾ വാങ്ങുകയും ആർടിഎയുടെ വാഹനങ്ങളുമായി സംയോജിപ്പിക്കുകയും ചെയ്യുമെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയുടെ സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു. തുടക്കത്തിൽ, ബിസിനസ് ബേ, അൽ ഗുബൈബ, അൽ സത്വ, അൽ ജാഫിലിയ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത നാല് റൂട്ടുകളിലാണ് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുക. ഇലക്‌ട്രിക് ബസ് ഓപ്പറേഷൻ അടിസ്ഥാനമാക്കി, ഷെൽട്ടർ സ്റ്റേഷനുകളിലോ റൂട്ടുകളിലോ ആവശ്യമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൻ്റെ റേഞ്ചും ലഭ്യതയും പരിഗണിച്ചാണ് ഈ റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.

ഡ്രൈവറുടെ പെരുമാറ്റം നിരീക്ഷിക്കാനും മെച്ചപ്പെടുത്താനുമായി പുതിയ ബസുകളിൽ റഖീബ് ഓഫ് ഡ്രൈവർ ബിഹേവിയർ മോണിറ്ററിംഗ് സിസ്റ്റം സജ്ജീകരിക്കും. യാത്രാക്കൂലി വെട്ടിപ്പ് തടയാൻ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനവും സ്ഥാപിക്കും. ബസിലെ യാത്രക്കാരുടെ നമ്പറുകൾ രേഖപ്പെടുത്തി ഓട്ടോമേറ്റഡ് നിരക്ക് ശേഖരണവുമായി പൊരുത്തപ്പെടുത്തിക്കൊണ്ട് ഈ സിസ്റ്റം പ്രവർത്തിക്കുന്നതാണ്. ഡീസൽ വാഹനങ്ങൾ ഓടുന്ന റൂട്ടുകളിലെ നിരക്കുകളിൽ ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമ്പോൾ മാറ്റം വരില്ല. അതിന് പുറമെ ഇലക്ട്രിക് ബസുകൾ ഉപയോ​ഗിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ പ്രതിവർഷം ഏകദേശം 3,900 ടൺ കുറയ്ക്കാൻ സാധിക്കുമെന്ന് അഹമ്മദ് കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *