Posted By rosemary Posted On

സ്കൂളിൽ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു; മരണം, വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനിടെ

പൊന്നാനിയിൽ സ്കൂളിൽ വിദ്യാർത്ഥിയുടെ രക്ഷിതാവുമായി സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപിക തൃശ്ശൂർ വടക്കേക്കാട് കല്ലൂർ സ്വദേശി ബീവി കെ. ബിന്ദു (51) ആണ് മരിച്ചത്. ഇന്നലത്തെ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു സംഭവമുണ്ടായത്. അധ്യാപികയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കേക്കാട് ഞമനങ്ങാട് ഐ.സി.എ. സ്കൂളിന് സമീപമാണ് താമസിച്ചിരുന്നത്. പിതാവ്: ആറ്റുപ്പുറം കീക്കോട്ട് ഹൈദ്രോസ് തങ്ങൾ. മാതാവ്: അറക്കൽ അമീനക്കുട്ടി. മകൻ: സയ്യിദ് ആദിൽ. മരുമകൾ: ഫായിസ. സഹോദരങ്ങൾ: മുഹമ്മദ് തങ്ങൾ, ഫൗസിയ ബീവി, സയ്യിദ് ഹാരിസ് (അക്ഷര കോളേജ് വടക്കേക്കാട്). കബറടക്കം കല്ലൂർ ജുമാഅത്ത് പള്ളി കബർസ്താനിൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *