ദുബായിലെ ഇബ്ൻ ബത്തൂത്ത മാളിലെ തീയേറ്റർ അടച്ചു. ഷോപ്പിംഗ് സെൻ്ററിലെ നോവോ സിനിമാസ് ഔട്ട്ലെറ്റ് “ജൂലൈ 31 മുതൽ ശാശ്വതമായി അടച്ചിട്ടിരിക്കുകയാണെന്ന്” ഇബ്ൻ ബത്തൂത മാൾ കൈകാര്യം ചെയ്യുന്ന നഖീലിൽ നിന്നുള്ള ഒരു കോൾ സെൻ്റർ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു. മറ്റൊരു സിനിമാ ശൃംഖല തീയേറ്റർ ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അടച്ചുപൂട്ടൽ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോൾ സെൻ്റർ ജീവനക്കാർ പറഞ്ഞു. ഗൂഗിളിൽ തിരയുമ്പോഴും ഇബ്ൻ ബത്തൂത്ത മാളിലെ നോവോ സിനിമാസ് അടച്ചെന്ന അറിയിപ്പാണ് ലഭിക്കുന്നത്. ദുബായുടെ തെക്കൻ കമ്മ്യൂണിറ്റികളിൽ, പ്രത്യേകിച്ച് ഡിസ്കവറി ഗാർഡൻസ്, ജബൽ അലി, അൽ ഫുർജാൻ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കിടയിൽ ജനപ്രിയമായ സിനിമാ ഹൗസായിരുന്നു ഇത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
യുഎഇയിലെ പ്രമുഖ തീയേറ്റർ അടച്ചു
Advertisment
Advertisment