
വയനാട്ടിൽ ഭൂമികുലുക്കം; പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ നിവാസികൾക്ക് നിർദേശം
വയനാട്ടിൽ ഭൂമികുലുക്കം. അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി. പാത്രങ്ങളും മറ്റും പൊട്ടിയെന്ന് ഐ.സി.ബാലകൃഷ്ണന് പറഞ്ഞു. വീടിന്റെ ഓട് ഇളകിപോയെന്ന് മുന്‍ പഞ്ചായത്ത് അംഗം പ്രേമന് പടിപ്പറമ്പ് പറഞ്ഞു. പ്രദേശത്തുള്ളവരെല്ലാം അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശം നൽകി. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 10.11നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)