Posted By rosemary Posted On

നാട്ടിൽ നിന്ന് കുടുംബസമേതം അവധി കഴിഞ്ഞെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുടുംബസമേതം നാട്ടിൽ നിന്ന് അവധിക്ക് ശേഷം റാസൽഖൈമയിലേക്ക് തിരിച്ചെത്തിയ പ്രവാസി മലയാളി 3 ദിവസത്തിന് ശേഷം ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞ് (38) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയ മുഹമ്മദ് കുഞ്ഞിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. കൊവ്വൽ മുഹമ്മദ് കുഞ്ഞയിയുടെ മകൾ തസ്നിയ ആണ് ഭാര്യ. മഹ്‌ലൂഫ, ഹൈറ എന്നിവർ മക്കൾ. സഹോദരങ്ങൾ: ഫരീദ, മറിയം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *