Posted By rosemary Posted On

ഇനിയെല്ലാം വളരെ എളുപ്പം! യാത്രാ നിരോധനം നീക്കാം ഓട്ടോമാറ്റിക്കായി

യുഎഇയിൽ യാത്രാ നിരോധനം നീക്കുകയെന്നത് ഓട്ടോമാറ്റിക് പ്രോസസ് ആണ്. യോഗ്യതയുള്ള വ്യക്തികൾ അതിനായി അപേക്ഷ നൽകേണ്ടതില്ല. മുമ്പ് ഈ പ്രക്രിയയ്ക്ക് നിരവധി ഘട്ടങ്ങൾ മറികടക്കേണ്ടിയിരുന്നു. എന്നാലിപ്പോൾ പേപ്പർവർക്കുകളൊന്നുമില്ലാതെ തന്നെ വേ​ഗത്തിൽ യാത്രാ നിരോധനം നീക്കം ചെയ്യപ്പെടും. സീറോ ​ഗവൺമെ​ന്റ് ബ്യൂറോക്രസി പ്രോ​ഗ്രാമി​ന്റെ ഭാ​ഗമായാണിത്. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ നൽകുന്ന നിരവധി സേവനങ്ങൾ നീതിന്യായ മന്ത്രാലയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് യാത്രാ നിരോധനം നീക്കം ചെയ്തതാണ്. പുതിയ പദ്ധതി പ്രകാരം യാത്രാ നിരോധനം നീക്കം ചെയ്യാൻ യാതൊരു തരത്തിലുള്ള രേഖകളോ ദിവസങ്ങളോളമുള്ള പ്രക്രിയയോ ആവശ്യമില്ല. സീറോ ബ്യൂറോക്രസി പ്രോഗ്രാമിൽ ഏകദേശം 2,000 സർക്കാർ നടപടിക്രമങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾക്കാവശ്യമായ സമയം 50 ശതമാനമെങ്കിലും കുറച്ചിട്ടുമുണ്ട്. ഒരു വർഷത്തിനുള്ളിൽ എല്ലാ അനാവശ്യ വ്യവസ്ഥകളും ആവശ്യങ്ങളും ഒഴിവാക്കി പദ്ധതി ഉടൻ നടപ്പാക്കാൻ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *