Posted By rosemary Posted On

പ്രവാസി സംരംഭകർക്കായി നാളെ ലോൺ ക്യാമ്പ്

പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി ലോൺ ക്യാമ്പും വായ്പാ വിതരണവും നടത്തുന്നു. പ്രവാസ ലോകത്ത് നിന്ന് തിരിച്ചെത്തിയവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് തിരുവനന്തപുരത്ത് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) രജിസ്റ്റർ ചെയ്യണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *