
ഐഫോൺ വൻ വിലയിളവിൽ വാങ്ങാൻ അവസരം; നിരക്കുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ
ഐഫോൺ 14 പ്ലസിന് വമ്പൻ ഓഫർ. ഇപ്പോള്‍ 20,000 രൂപ വിലക്കുറവില്‍ ലഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ഫ്രീഡം സെയ്‌ലിന്‍റെ ഭാഗമായാണ് ഓഫര്‍. 79,600 രൂപ വിലയുള്ള ഐഫോണ്‍ 14 പ്ലസിന്‍റെ 128 ജിബി ബ്ലൂ വേരിയന്‍റിന് ഇപ്പോള്‍ 59,999 രൂപയാണ് ഫ്ലിപ്കാര്‍ട്ടിലെ വില. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 5 ശതമാനം ക്യാഷ്‌ബാക്കും ലഭിക്കും. 12 എംപി വീതമുള്ള ഡബിള്‍ ക്യാമറയാണ് പിന്‍വശത്തെ ആകര്‍ഷണം. സെല്‍ഫിക്കായും 12 എംപി ക്യാമറയാണുള്ളത്. എ15 ബയോനിക് ചിപും 6 കോര്‍ പ്രൊസസറും വരുന്ന ഫോണില്‍ ആപ്പിളിന്‍റെ അപ്‌ഡേറ്റുകളെല്ലാം ലഭ്യമാണ്. 6.7 ഇഞ്ചാണ് ഈ ഫോണിന്‍റെ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്പ്ലേ. സിരി, ഫേസ് ഐഡി, ബാരോമീറ്റര്‍, ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയുമുണ്ടായിരിക്കും. ഡ്യൂവൽ സിം (നാനോ+ഇ-സിം) ഉപയോഗിക്കാൻ സാധിക്കും. 20 വാട്ട്സ് അഡാപ്റ്റര്‍ ഉപയോഗിച്ച് അരമണിക്കൂര്‍ കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാം. മെഗ്‌സേഫ് വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും ഫോണിനുണ്ട്. വെള്ളം, പൊടി എന്നിവയെ ചെറുക്കാനുള്ള ഐപി 68 റേറ്റിംഗുണ്ട്. 26 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കും 20 മണിക്കൂര്‍ വരെ സ്ട്രീമിങും 100 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)