
പാകിസ്ഥാനിൽ എംപോക്സ് സ്ഥിരീകരിച്ചു, രോഗം കണ്ടെത്തിയത് ഗൾഫിൽ നിന്നെത്തിയ യുവാവിൽ
പാകിസ്താനിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. 13ന് പെഷവാറിലെ ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. യുവാവുമായി അടുത്തിടപഴകിയ വ്യക്തികളെയും വിമാനത്തിൽ സഞ്ചരിച്ചവരെയും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. 2023ൽ വിദേശത്തു നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മൂന്ന് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)