
യുഎഇയിലെ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിറങ്ങി ഹെലികോപ്റ്റർ
യുഎഇയിലെ തിരക്കേറിയ റോഡായ ഷെയ്ഖ് സായിദ് റോഡില്‍ പറന്നിങ്ങി ഹെലികോപ്റ്റർ. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തില്‍ പെട്ട ആളെ രക്ഷിക്കാൻ വേണ്ടി ഷെയ്ഖ് സായിദ് റോഡില്‍ പൊലീസ് ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം നടത്തിയതാണ്. ഡിഎംസിസി മെട്രോയ്ക്ക് സമീപം ജുമൈറ ലേക് ടവേഴ്സ് മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട വ്യക്തിയെ സ്ട്രെച്ചറില്‍ പൊലീസ് കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാം.
മിനിറ്റുകള്‍ക്ക് ശേഷം ഹെലികോപ്റ്റർ പറന്നുയർന്നു. രക്ഷാ പ്രവർത്തനത്തിനായി 10-15 മിനിറ്റ് റോഡില്‍ ഗതാഗതം നിയന്ത്രിച്ചുവെന്നും വിഡിയോയില്‍ പറയുന്നു. തിങ്കളാഴ്ച വൈകീട്ട് 7.20 നാണ് ഹെലികോപ്റ്റർ രക്ഷാ പ്രവർത്തനം നടത്തിയതെന്നും വിഡിയോയില്‍ ഇവർ പറയുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)