
അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; മുന്നറിയിപ്പുമായി അധികൃതർ
അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത അറിയിപ്പ് നൽകി അധികൃതർ.
അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതുകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ന്യൂനമര്‍ദം ഒമാന്‍ ഭീഷണിയാവില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ( സി എ എ) അറിയിപ്പുമായി പുന്നോട്ടു വന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയോ ശനിയാഴ്ചയോ ന്യൂനമര്‍ദം വടക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് പടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥയില്‍ എന്തെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടായാല്‍ അറിയിക്കുമെന്നും സി എ എ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)