
യുഎഇയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു.
യുഎഇയിലെ മസാഫിയിൽ രാവിലെ 7.53ന് ചെറിയ തോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടു. 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മസാഫിയിൽ ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) സ്റ്റേഷനുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. അതേസമയം 1.6 കിലോമീറ്റർ താഴ്ചയിൽ പ്രദേശവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി അറിയിച്ചിട്ടുണ്ട് . എന്നാലും യുഎഇയിൽ പറയത്തക്ക അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.യുഎഇയിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൂകമ്പശാസ്ത്ര വിദഗ്ധർ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)